ദുബായ്: 2021 ജനുവരി 1 മുതൽ പുതിയ രണ്ട് മെട്രോ ലിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് RTA

റൂട്ട് 2020 മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തുന്ന രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ, 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

പുതുവർഷം: ജനുവരി 1-ന് ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് RTA

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2021 ജനുവരി 1, വെള്ളിയാഴ്ച്ച ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുതുവർഷ അവധി പ്രഖ്യാപിച്ചു

2021-ലെ പുതുവർഷ വേളയിലെ അവധി സംബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി നൽകാൻ തീരുമാനം

ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ തങ്ങളുടെ വിമാനത്താവളങ്ങൾ താത്കാലികമായി അടയ്ക്കുകയും, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ള സാഹചര്യം കണക്കിലെടുത്ത്, നിലവിൽ യു എ ഇയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി അധികമായി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: വർഷാന്ത്യത്തിനു മുൻപായി റെസിഡൻസി പെർമിറ്റുകൾ പുതുക്കാൻ നിർദ്ദേശം

ജനുവരി 12-നു മുൻപായി സാധുത അവസാനിക്കുന്ന റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്ന നടപടികൾ ഈ വർഷാന്ത്യത്തിനു മുൻപായി പൂർത്തിയാക്കാൻ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് സേവനങ്ങൾ സംയോജിപ്പിക്കുന്നതിനായി സ്മാർട്ട് കാർഡ് പുറത്തിറക്കി

ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഒരുക്കുന്ന സേവനങ്ങളും, പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനായി പ്രത്യേക സ്‍മാർട്ട് കാർഡ് പുറത്തിറക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള കൊറോണ വൈറസ് വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

ഒമാൻ: മസ്കറ്റ് എയർപോർട്ടിലേക്കുള്ള ബസ് സർവീസുകൾ ഡിസംബർ 29 മുതൽ മുവാസലാത്ത് പുനരാരംഭിക്കും

ഡിസംബർ 29, ചൊവ്വാഴ്ച്ച മുതൽ, റുവിയിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

സൗദി: അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി; വിദേശികൾക്ക് രാജ്യം വിടാൻ അനുമതി നൽകും

രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഡിസംബർ 29 മുതൽ അതിർത്തികൾ തുറക്കും; വ്യോമ ഗതാഗതം പുനരാരംഭിക്കും; യാത്രികർക്ക് PCR സർട്ടിഫികറ്റ് നിർബന്ധം

ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരുന്ന രാജ്യാതിർത്തികൾ ഡിസംബർ 29, ചൊവാഴ്ച്ച മുതൽ തുറക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading