പൊതുമാപ്പ്: യാത്രാരേഖകളില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി, സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് (EC) നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ഒമാൻ: റൂട്ട് 51-ലെ ബസ് സർവീസുകൾ നവംബർ 29 മുതൽ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്ന് മുവാസലാത്ത്

സിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകളിലെ സമയക്രമങ്ങളിൽ താത്കാലികമായി വരുത്തിയ മാറ്റങ്ങൾ നവംബർ 29, ഞായറാഴ്ച്ച മുതൽ ഒഴിവാക്കുമെന്നും, സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്നും മുവാസലാത്ത് അറിയിച്ചു.

Continue Reading

മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയ 112 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നടപടി

പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 112 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഡിസംബർ 3 മുതൽ ഇന്ത്യയിലെ വിസ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ഖത്തർ

2020 ഡിസംബർ 3, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് എൻട്രി പെർമിറ്റിൽ ഇളവ്

ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) സ്വയമേവ അനുവദിക്കുന്നതിനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് സൂചന

COVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading

അയ്യായിരത്തിലധികം വാഹനങ്ങൾ സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ഉപയോഗിച്ചതായി ദുബായ് പോലീസ്

2020 തുടക്കം മുതൽ ഇതുവരെ, 5163 വാഹനങ്ങൾ ദുബായ് പോലീസ് മുന്നോട്ട് വെച്ച സ്മാർട്ട് ഇമ്പൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ഒത്തുചേരലുകൾ ഒഴിവാക്കാൻ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്നതും, കൂട്ടംകൂടുന്നതുമായ എല്ലാ സാഹചര്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നു

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

Continue Reading

ഷാർജ: ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി

ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (SDISA) അറിയിച്ചു.

Continue Reading