ദുബായ്: അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ആരംഭിച്ചു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ജനുവരി 24, തിങ്കളാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരുടെ ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് നിർബന്ധമാക്കിയിട്ടുള്ള ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുല്ല അസിരി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുമെന്ന് നിയമ മന്ത്രാലയം

രാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 24-ന് വൈകീട്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Continue Reading

സൗദി: റെസിഡൻസി പെർമിറ്റ്, റീ-എൻട്രി, വിസിറ്റ് വിസകളുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചു

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രി മൊറോക്കോ പവലിയൻ സന്ദർശിച്ചു

യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

ഒമാൻ: COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ

രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾ പാലിക്കേണ്ടതായ ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഔദ്യോഗിക രേഖകൾ പങ്ക് വെക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഔദ്യോഗിക രേഖകളുടെ പതിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു ഓൺലൈൻ സംവിധാനങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി

രാജ്യത്തെ നാഷണൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ ഏതാണ്ട് ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാൻ അറിയിച്ചു.

Continue Reading

ഒമാൻ: ഫുട്ബോൾ മത്സരവേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി OFA

രാജ്യത്ത് നടക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി ഒമാൻ ഫുട്ബോൾ അസോസിയേഷൻ (OFA) അറിയിച്ചു.

Continue Reading