ഖത്തർ: വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനായി അനുവദിച്ചിട്ടുള്ള അധിക സമയം ആരംഭിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള അധികസമയം 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.

Continue Reading

എമിറേറ്റ്സ് മാർസ് മിഷൻ: ചൊവ്വയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലേക്ക് വഴിതുറക്കുന്നു

ഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ” ചൊവ്വയുടെ അന്തരീക്ഷ വാതകങ്ങൾ എങ്ങനെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ആശയത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങൾ പുറത്തിറക്കി.

Continue Reading

നബിദിനം: സ്വകാര്യ മേഖലയിൽ ഒക്ടോബർ 21-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

നബിദിനം: പൊതു മേഖലയിൽ ഒക്ടോബർ 21-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

യു എ ഇ: സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സുവൈഖിലെ വിദ്യാലയങ്ങളിലെ ക്ലാസുകൾ ഒക്ടോബർ 17 മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഏതാനം വിലായത്തുകളിലെ വിദ്യാലയങ്ങളിൽ തുടരുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ 2021 ഒക്ടോബർ 9-ന് വ്യക്തമാക്കി.

Continue Reading

സൗദി: ഒക്ടോബർ 10 മുതൽ ഉംറ പെർമിറ്റുകൾ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം

2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌കിലെ പ്രാർത്ഥന എന്നിവയ്ക്കുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

സൗദി: ഒക്ടോബർ 10 മുതൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഇന്ന് (2021 ഒക്ടോബർ 10, ഞായറാഴ്ച്ച) രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading