ഖത്തർ: പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരുടെ ക്വാറന്റീൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയായി; തീർത്ഥാടകർ ജൂലൈ 17, 18 തീയതികളിൽ എത്തുമെന്ന് മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരെ 2021 ജൂലൈ 17, 18 തീയതികളിൽ നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്ന് റോയൽ ഒമാൻ പോലീസ്

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി പൂർണ്ണമായും സഹകരിക്കാൻ പൊതുജനങ്ങളോട് റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു.

Continue Reading

ഈദുൽ അദ്ഹ: ഒമാനിലെ ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10-ന് യോഗം ചേരും

ഈദുൽ അദ്ഹ ആദ്യദിനം പ്രഖ്യാപിക്കുന്നതിനായി രാജ്യത്തെ പ്രധാന ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10, ശനിയാഴ്ച്ച വൈകീട്ട് യോഗം ചേരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

സൗദി: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ അദ്ഹ ജൂലൈ 20-ന്

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചു.

Continue Reading

ഒമാൻ: ആഭ്യന്തര വിമാന സർവീസുകളിൽ വാക്സിനേഷൻ നിർബന്ധമാക്കിയതായി വ്യോമയാന വകുപ്പ്

ജൂലൈ 9 മുതൽ സലാല, ഖസബ് വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളിൽ ഒരു ഡോസെങ്കിലും COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാനുമതി നൽകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

കളികൾ അതിരുവിടുമ്പോൾ

നിഷ്കളങ്കം എന്ന തോന്നാവുന്ന ഓൺലൈൻ ഗെയിമുകളിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ നമ്മുടെ യുവതലമുറയുടെ ചിന്താശേഷിയെയും, സാമൂഹിക ഇടപെടലുകളെയും വേട്ടയാടിത്തുടങ്ങിയിട്ട് നാളുകൾ കുറച്ചേറെയായി. ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ബഹ്‌റൈൻ: ജൂലൈ 11 മുതൽ പുതിയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാൻ ആരംഭിക്കുമെന്ന് NPRA

2021 ജൂലൈ 11, ഞായറാഴ്ച്ച മുതൽ പുതിയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാൻ ആരംഭിക്കുമെന്ന് ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ ജൂലൈ 12 മുതൽ മാറ്റം വരുത്തുന്നു

രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജൂലൈ 12 മുതൽ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു

2021 ജൂലൈ 12 മുതൽ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading