വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന പാലം 2026 ഒക്ടോബർ 30, വെള്ളിയാഴ്ച തുറന്നു കൊടുക്കും. 2026 ഒക്ടോബർ 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority will open the final bridge of the World Trade Centre Roundabout Development Project this Friday, 30 October 2026. The 1,000-metre, two-lane bridge will accommodate approximately 3,000 vehicles per hour, serving traffic from Al Majlis Street towards 2nd December Street. The bridge will improve traffic flow at one of Dubai’s key intersections, cutting journey time from Al Majlis Street to 2nd December Street from six minutes to one minute.
— Dubai Media Office (@DXBMediaOffice) October 25, 2026
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (RTA) ഈ പദ്ധതി നടപ്പിലാക്കുന്നത്. 1000 മീറ്റർ നീളമുള്ള ഈ ഇരുവരി പാലത്തിലൂടെ മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.
അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഈ പാലം സഹായകമാകുന്നതാണ്. ദുബായിലെ പ്രധാന ജംഗ്‌ഷനുകളിലൊന്നിലെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്ന ഈ പാലം, അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം ആറ് മിനിറ്റിൽ നിന്ന് കേവലം ഒരു മിനിറ്റായി കുറയ്ക്കുന്നതാണ്.
ഈ പാലം തുറക്കുന്നതോടെ, വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ കീഴിലുള്ള എല്ലാ പ്രധാന നിർമ്മാണ പ്രവർത്തനങ്ങളും RTA പൂർത്തിയാക്കുന്നതാണ്. 696 ദശലക്ഷം ദിർഹത്തിലധികം ചെലവിൽ നടപ്പിലാക്കിയ ഈ പദ്ധതിയിൽ, ആകെ 5,000 മീറ്റർ നീളം വരുന്ന അഞ്ച് പാലങ്ങളാണ് ഉൾപ്പെടുന്നത്.
Cover Image: Dubai Media Office.

