ഷാർജ: പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

GCC News

എമിറേറ്റിലെ പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2026 ഒക്ടോബർ 25-നാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അൽ മദം, അൽ സജ, ഷാർജ എന്നിവിടങ്ങളെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചിരിക്കുന്നത്.

ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനായി ഷാർജയിൽ ആരംഭിച്ചിരിക്കുന്ന പുതിയ ബസ് റൂട്ടുകൾ താഴെ പറയുന്നവയാണ്:

  • ER1: അൽ മദാം – അൽ ദൈദ് ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ.
  • ER2: അൽ സജാ – അൽ ദൈദ് ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ.
  • ER3: ഷാർജ – അൽ ദൈദ് ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ.