അറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2022 മെയ് 20, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. 2022 മെയ് 18-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാലി അലഹീദ് ഫ്‌ളൈഓവർ, റൌണ്ട് എബൌട്ട് 18 ഫ്‌ളൈഓവർ എന്നിവയ്ക്കിടയിൽ ഇരുവശത്തേക്കും ഘട്ടം ഘട്ടമായി ഒന്ന്, രണ്ട് വരികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചിരിക്കുന്നത്.
2022 മെയ് 20 മുതൽ രണ്ട് മാസം നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.