ബഹ്റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച, ഡിസംബർ 17, ശനിയാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി. 2022 ഡിസംബർ 11-ന് രാത്രിയാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഉത്തരവ് പ്രകാരം, ഡിസംബർ 16, 17 തീയതികളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
2021 ഡിസംബർ 16, 17 തീയതികൾ വാരാന്ത്യ പൊതു അവധി ദിനവുമായി ഒരുമിച്ച് വരുന്നതിനാൽ, ഡിസംബർ 18, ഞായർ, ഡിസംബർ 19, തിങ്കൾ എന്നീ ദിനങ്ങൾ ബദല്‍ പൊതു അവധിദിനം എന്ന രീതിയിൽ നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.
Cover Image: Bahrain News Agency.