2021 നവംബർ 11, വ്യാഴാഴ്ച്ച മുതൽ അറ്റകുറ്റപ്പണികൾക്കായി സിത്ര പാലത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. നവംബർ 9-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സിത്ര പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി പാലത്തിലെ വലത് വശത്തെ വരി പൂർണമായും അടയ്ക്കുന്നതാണ്. പാലത്തിലൂടെ തെക്കേ ദിശയിൽ സിത്രയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി രണ്ട് വരികൾ തുറന്ന് കൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2021 നവംബർ 11, വ്യാഴാഴ്ച്ച രാത്രി 11 മണി മുതൽ 2021 നവംബർ 14, ഞായറാഴ്ച്ച രാവിലെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Cover Image: works.gov.bh