ബഹ്‌റൈൻ: ഫ്രഞ്ച് COVID-19 വാക്സിൻ VLA2001-യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

GCC News

ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001-ന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി. 2022 മാർച്ച് 1-ന് വാൽനീവ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഈ അനുമതി നൽകിയത്. ഇൻ-ആക്ടിവേറ്റഡ് COVID-19 വാക്സിനാണ് VLA2001.

ഈ വാക്സിന്റെ ഒരു ദശലക്ഷം ഡോസ് നൽകുന്നതിനായി ബഹ്‌റൈൻ അധികൃതരും വാൽനീവ കമ്പനിയും തമ്മിൽ 2021 ഡിസംബറിൽ കരാറിൽ ഒപ്പ് വെച്ചിരുന്നു. 2022 മാർച്ച് അവസാനത്തോടെ ഈ വാക്സിന്റെ ആദ്യ ഷിപ്പ്മെന്റ്റ് ബഹ്‌റൈനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.