ബഹ്‌റൈൻ: റോഡുകളിലും മറ്റു പൊതുഇടങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചതായി സിവിൽ ഡിഫൻസ്

GCC News

രാജ്യത്തെ റോഡുകളിലും, പൊതു ചത്വരങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് നിരോധിച്ചതായി ബഹ്‌റൈൻ സിവിൽ ഡിഫൻസ് കൗൺസിൽ അറിയിച്ചു. 2026 മാർച്ച് 6-ന് രാത്രിയാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈനിലെ പൊതു നിരത്തുകളിലും, മറ്റു പൊതു ഇടങ്ങളിലും ആളുകൾ കൂട്ടം കൂടുന്നതും, മറ്റു രീതിയിലുള്ള പൊതുസമ്മേളനങ്ങളും അനുവദിക്കുന്നതല്ല.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും, സിവിൽ പ്രതിരോധ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മിസൈലുകളും, ഡ്രോണുകളും ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണിത്.