റമദാൻ 2023: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

featured GCC News

2023-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2023 മാർച്ച് 10-ന് രാത്രിയാണ് FAHR ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഓഫീസുകൾ എന്നിവ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:00 വരെ.

റമദാനിൽ സർക്കാർ മേഖലയിൽ ആവശ്യമെങ്കിൽ ഫ്ലെക്സിബിൾ വർക്കിംഗ്, റിമോട്ട് വർക്ക് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഫെഡറൽ അധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.