ഏഷ്യൻ കപ്പ്: ബഹ്‌റൈൻ – ജോർദാൻ (1 – 0)

Qatar

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ എതിരില്ലാത്ത ഒരു ഗോളിന് ജോർദാനെ പരാജയപ്പെടുത്തി.

അബ്ദുല്ല യൂസഫ് ഹിലാൽ മുപ്പത്തിനാലാം മിനിറ്റിൽ ബഹ്റൈന് വേണ്ടി വിജയ ഗോൾ സ്‌കോർ ചെയ്തു.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകളുമായി ബഹ്‌റൈൻ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളുള്ള ജോർദാൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മലേഷ്യയും, സൗത്ത് കൊറിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.