ഗൾഫ് കപ്പ്: ബഹ്‌റൈൻ – ഖത്തർ (2 – 1)

Bahrain Qatar

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഖത്തർ ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റിൽ അഹ്‌മദ്‌ അലാലെദീൻ ഖത്തറിന് വേണ്ടി സ്‌കോർ ചെയ്തു.

Source: Qatar National Football Team.

എഴുപത്തിരണ്ടാം മിനിറ്റിൽ ഖത്തർ വരുത്തിയ പിഴവിൽ ബഹ്‌റൈൻ ടീം മത്സരത്തിൽ ഒപ്പമെത്തി. മുഹമ്മദ് വാദ് ഒരു സെല്ഫ് ഗോൾ വഴങ്ങുകയായിരുന്നു.

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലേക്ക് നീങ്ങുന്ന അവസരത്തിൽ ഖത്തർ ഒരു പെനാൽറ്റി വഴങ്ങി. ബഹ്റൈന് വേണ്ടി അബ്ദുല്ല യൂസഫ് ഹിലാൽ (89′) പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.

Source: Bahrain News Agency.

ഗ്രൂപ്പ് ബിയിൽ ഇരു മത്സരങ്ങളും ജയിച്ച ബഹ്‌റൈൻ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ഖത്തർ ഗ്രൂപ്പിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെ പരാജപ്പെടുത്തിയിരുന്നു.

Cover Image: WAM