ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 17-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 20, ഞായറാഴ്ച്ച മുതൽ ബഹ്റൈനിലേക്കുള്ള പ്രവേശന നിബന്ധനകളിൽ താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതാണ്:
- ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള PCR പരിശോധന ഒഴിവാക്കുന്നതാണ്.
- ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ നടപടികൾ ഒഴിവാക്കുന്നതാണ്.