മനാമയിലെ ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ 2022 മാർച്ച് 21, തിങ്കളാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിച്ചു. ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ ഷെയ്ഖ് ഇസ്സ സ്ട്രീറ്റ്, ഇസ്സ അൽ കബീർ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ ഭാഗത്താണ് സമ്പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുന്നത്.
2022 മാർച്ച് 21 മുതൽ മൂന്നാഴ്ച്ചത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 മാർച്ച് 20-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
റോഡിലെ ഈ ഭാഗത്തെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന ഭാഗത്തെ ട്രാഫിക് മറ്റു റോഡുകളിലേക്ക് തിരിച്ച് വിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.