2022-ലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഡിസംബർ 28-ന് രാത്രി ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഉത്തരവ് പ്രകാരം രാജ്യത്തെ സർക്കാർ മേഖലയിൽ 2022 ജനുവരി 2, ഞായറാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2022-ലെ പുതുവർഷ അവധി ശനിയാഴ്ച്ച ആയതിനാലാണ് ഇതിന് പകരമായി ജനുവരി 2-ന് പൊതു അവധി നൽകിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, 2022 ജനുവരി 1, 2 തീയതികളിൽ ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നതല്ല.