ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023 ഒക്ടോബർ 5-ന് ആരംഭിക്കും

Bahrain

മൂന്നാമത് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023 ഒക്ടോബർ 5, വ്യാഴാഴ്ച ആരംഭിക്കും. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023 ഒക്ടോബർ 9 വരെ നീണ്ട് നിൽക്കും. ബഹ്‌റൈൻ സിനിമ ക്ലബിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

‘സിനിമാ നിർമ്മാണം എന്ന കലാരൂപത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നത്.