ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി ശേഖരിക്കുന്നു

GCC News

ബഹ്‌റൈനിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതായി ഇന്ത്യൻ എംബസ്സി അറിയിച്ചു. ഏപ്രിൽ 29, ബുധനാഴ്ച്ച രാത്രി മുതൽ ഇതിനായുള്ള രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ഈ ഘട്ടത്തിൽ ചെയ്യുന്നതെന്നും, നാട്ടിലേക്കുള്ള യാത്രകൾ സംബന്ധിച്ച് തീരുമാനങ്ങൾ ആയിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്ന് ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLScDg2kCuhQ4LPo2zwEYXwNXNeDcAR-22IM0wJCAK4Ok0emo4Q/viewform

നാട്ടിലേക്കുള്ള മടക്കയാത്രയെ കുറിച്ചുള്ള തീരുമാനങ്ങൾ ലഭ്യമാകുമ്പോൾ എംബസിയിൽ നിന്ന് ഇത് സംബന്ധമായ അറിയിപ്പുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.