ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 സെപ്റ്റംബർ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്‌പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സുരക്ഷാ സഹകരണം സംബന്ധിച്ച വിഷയങ്ങളിൽ ഇരുകൂട്ടരും ചർച്ചകൾ നടത്തി. ബഹ്‌റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ പുലർത്തുന്ന ശക്തമായ ബന്ധങ്ങൾ, വിവിധ മേഖലകളിലെ സഹകരണം എന്നിവ ആഭ്യന്തര വകുപ്പ് മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി.