ബഹ്‌റൈൻ: 1684 പരിശോധനകൾ നടത്തിയതായി LMRA

featured GCC News

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 1684 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2025 നവംബർ 3-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2025 ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ 1684 പരിശോധനകളാണ് LMRA നടത്തിയത്.

ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 18 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 78 പ്രവാസികളെ നാട് കടത്തിയതായും LMRA കൂട്ടിച്ചേർത്തു.