ബഹ്‌റൈൻ: റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

GCC News

ഈ വർഷത്തെ റമദാനിൽ രാജ്യത്ത് സംഘടിപ്പിക്കുന്ന റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 28-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1508446716722356227

ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈനിലെ റമദാൻ മജ്‌ലിസുകളിൽ താഴെ പറയുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  • റമദാൻ മജ്‌ലിസുകൾ കഴിയുന്നതും ഇൻഡോർ ഇടങ്ങളിൽ ഒരുക്കേണ്ടതാണ്.
  • ഇത്തരം മജ്‌ലിസുകളിൽ മാസ്കുകളുടെ ഉപയോഗം മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
  • പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾ ഇത്തരം മജ്‌ലിസുകൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • ഭക്ഷണം വിളമ്പുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ മുതലായവ ഒരുക്കേണ്ടതാണ്. ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം പങ്ക് വെച്ച് കഴിക്കുന്നത് കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
  • ഇത്തരം ഇടങ്ങളിലെ വാതിൽ പിടികൾ, മേശകൾ, ഇരിപ്പിടങ്ങൾ മുതലായവയുടെ പ്രതലങ്ങൾ, ശുചിമുറികൾ എന്നിവിടങ്ങളിൽ കൃത്യമായി അണുനശീകരണം നടത്തേണ്ടതാണ്.
  • ഇത്തരം ഇടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.