ഒമാൻ: റോയൽ ഓപ്പറ ഹൗസ് പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

Oman

റോയൽ ഓപ്പറ ഹൗസ് മസ്കറ്റിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോയൽ ഓപ്പറ ഹൗസ് മസ്കറ്റ് തുറന്നതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിനായി ഒമാൻ പോസ്റ്റുമായി ചേർന്ന് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നതിൽ അതിയായ സന്തോഷം ഉള്ളതായി അധികൃതർ അറിയിച്ചു. ഹൗസ് ഓഫ് മ്യൂസിക്കൽ ആർട്സിൽ വെച്ചാണ് ഈ സ്റ്റാമ്പ് ഉദ്‌ഘാടനം ചെയ്തത്.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ റോയൽ ഓപ്പറ ഹൗസ് കൈവരിച്ച നേട്ടങ്ങൾ, ഇവിടെ അരങ്ങേറിയ സംഗീത പരിപാടികൾ തുടങ്ങിയവയുടെ സ്‌മരണാര്‍ത്ഥം കൂടിയാണ് ഈ സ്റ്റാമ്പ് എന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഓപ്പറ ഗലേറിയയിലെ ഒമാൻ പോസ്റ്റ് ഷോപ്പിൽ നിന്ന് മാർച്ച് 31 മുതൽ ഈ സ്റ്റാമ്പ് ലഭ്യമാക്കുന്നതാണ്.