‘മൈ ഗവ്’ ആപ്പിൽ ബഹ്‌റൈൻ പോസ്റ്റ് സേവനങ്ങൾ ഉൾപ്പെടുത്തി

GCC News

‘മൈ ഗവ്’ ആപ്പിൽ ബഹ്‌റൈൻ പോസ്റ്റിന്റെ വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് ഇക്കാര്യം നടപ്പിലാക്കുന്നത്. പൊതുജനങ്ങളിലേക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

ബഹ്‌റൈൻ പോസ്റ്റ് നൽകുന്ന സേവനങ്ങളായ സ്വകാര്യ പി.ഓ ബോക്സ് സബ്‌സ്‌ക്രിപ്‌ഷൻ റിന്യൂവൽ, പോസ്റ്റൽ ഷിപ്മെന്റ് ട്രാക്കിംഗ് (eKey (2.0) ഉപയോഗിച്ച്) മുതലായവ ‘മൈ ഗവ്’ ആപ്പിൽ ഉൾപ്പെടുത്തുന്നതാണ്.