ബഹ്‌റൈൻ: ജൂലൈ 1 മുതൽ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു

Bahrain

2021 ജൂലൈ 1 മുതൽ രാജ്യത്തെ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 17-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

https://twitter.com/MOH_Bahrain/status/1409094003845369862

ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ രാജ്യത്തെ തുറന്ന തൊഴിൽ ഇടങ്ങളിൽ പ്രാബല്യത്തിൽ വരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ, റാഷിദ് ഇക്യുസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ്, മുഹറഖ് ഗവർണറേറ്റിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്ത് പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് താഴെ പറയുന്ന സമയക്രമത്തിലാണ് സേവനങ്ങൾ നൽകുന്നത്:

  • രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണിവരെ.
  • വൈകീട്ട് 4 മുതൽ രാത്രി 12 മണിവരെ.

Photo: Bahrain News Agency