ബഹ്‌റൈൻ ട്രാൻസ്‌പോർട്ടേഷൻ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

Bahrain

ബഹ്‌റൈൻ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് അബ്‌ദുല്ല ബിൻ അഹ്‌മദ്‌ അൽ ഖലീഫ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

2024 ഡിസംബർ 3-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ട്രാൻസ്‌പോർട്ടേഷൻ, ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലകളിൽ ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.