ബഹ്‌റൈൻ: COVID-19 രോഗബാധിതരായവരുടെയും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം

featured GCC News

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബഹ്‌റൈനിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചവർ പാലിക്കേണ്ടതായ പുതുക്കിയ മാനദണ്ഡങ്ങൾ:

  • PCR ടെസ്റ്റ് നടത്തി COVID-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെടുന്നവർ ഉടൻ തന്നെ തങ്ങളുടെ വീടുകളിൽ ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്.
  • COVID-19 പോസറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെടുന്നവരുടെ ‘BeAware Bahrain’ ആപ്പിൽ ക്വാറന്റീൻ സ്റ്റാറ്റസ് സ്വയമേവ രേഖപ്പെടുത്തുന്നതാണ്. ഇതിനായി ഇവർ രോഗപരിശോധനാ കേന്ദ്രത്തിലോ, ചികിത്സാ കേന്ദ്രത്തിലോ പ്രവേശിക്കേണ്ടതില്ല.
  • ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നീ വിഭാഗങ്ങൾ കൂടുതൽ പരിശോധനകൾക്കും, ചികിത്സകൾക്കുമായി ചികിത്സാ കേന്ദ്രങ്ങളിലെത്തേണ്ടതാണ്.

ബഹ്‌റൈനിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ പാലിക്കേണ്ടതായ പുതുക്കിയ മാനദണ്ഡങ്ങൾ:

  • രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, ഈ വിവരം അറിയുന്ന ഉടൻ തന്നെ തങ്ങളുടെ വീടുകളിൽ ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്.
  • ഇവർ തങ്ങളുടെ ‘BeAware Bahrain’ ആപ്പിൽ ക്വാറന്റീൻ സ്റ്റാറ്റസ് പ്രയോഗക്ഷമമാക്കേണ്ടതാണ്.
  • COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് ക്വാറന്റീനിൽ പ്രവേശിക്കുന്ന ആദ്യ ദിനത്തിലും, പത്താം ദിനത്തിലും പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.
  • COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക്, മറ്റു രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത സാഹചര്യത്തിൽ, ക്വാറന്റീനിൽ പ്രവേശിച്ച് പത്താം ദിനത്തിൽ പരിശോധന ഉണ്ടായിരിക്കുന്നതാണ്.

Cover Photo: bna.bh