ബഹ്‌റൈൻ: ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാപഠന വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ 17-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇതുപ്രകാരം, വരും ദിനങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയും, മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുന്നതാണ്. ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മണൽകാറ്റിനുള്ള സാധ്യതകളും അധികൃതർ അറിയിച്ചിട്ടുണ്ട്. 35 നോട്ട് വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കലാവസ്ഥാ വിഭാഗം വ്യക്തമാക്കി. എട്ടടിയോളം ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.