അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ നാല്പത്തിനാലാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായാണ് ബെൽജിയത്തിന്റെ ഗോൾ നേടിയത്.

ഇരുടീമുകളും മത്സരത്തിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു.

പത്താം മിനിറ്റിൽ കാനഡയ്ക്ക് ലഭിച്ച പെനാൽറ്റി ബെൽജിയത്തിന്റെ ഗോളി തടുത്തു.
Cover Image: Qatar News Agency.