സ്റ്റേഡിയം 974-ൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ നാല് ഗോളിന് സൗത്ത് കൊറിയയെ തോൽപ്പിച്ചു.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ ആദ്യ ഗോൾ നേടി.

പതിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡ് ഉയർത്തി.

റിചാർലിസൺ (29′), ലൂക്കാസ് പക്വയേറ്റ(36′) എന്നിവരും സ്‌കോർ ചെയ്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ 4 – 0 എന്ന നിലയിൽ ബ്രസീൽ മുന്നിലായിരുന്നു.
മത്സരത്തിന്റെ എഴുപത്തിയാറാം മിനിറ്റിൽ പൈക് സെങ്ങ്-ഹോ സൗത്ത് കൊറിയയുടെ ആശ്വാസ ഗോൾ സ്‌കോർ ചെയ്തു.