അബുദാബിയെയും അൽ മരിയ ദ്വീപിനേയും ബന്ധിപ്പിക്കുന്ന ഒരു പാലം 2023 ജനുവരി 11 മുതൽ താത്കാലികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ (ഇലക്ട്ര സ്ട്രീറ്റ്) നിന്ന് അൽ മരിയ ഐലണ്ടിലേക്കുള്ള പാതയിലുള്ള പാലമാണ് അടയ്ക്കുന്നത്.
2023 ജനുവരി 11 മുതൽ ഫെബ്രുവരി 1, ബുധനാഴ്ച രാവിലെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം. ഈ കാലയളവിൽ ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ മറ്റു പാതകൾ ഉപയോഗപ്പെടുത്താൻ ITC ആവശ്യപ്പെട്ടിട്ടുണ്ട്.

അബുദാബിയിൽ നിന്ന് അൽ മരിയ ദ്വീപിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനായി മറ്റു മൂന്ന് പാലങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ്, അൽ റീം സ്ട്രീറ്റ്, അൽ ഫലാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് പാലങ്ങൾ ഉപയോഗിച്ച് കൊണ്ട് അൽ മരിയ ദ്വീപിലേക്ക് സഞ്ചരിക്കാവുന്നതാണ്.
Cover Image: WAM.