ദുബായ്: ഒളിമ്പിക്സ് ലോഗോ തെളിയിച്ച് ബുർജ് ഖലീഫ

featured UAE

ഈ വർഷത്തെ ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ ഒളിമ്പിക്സ് ലോഗോ പ്രദർശിപ്പിച്ചു. 2023 ജൂൺ 23-നാണ് ഒളിമ്പിക് ദിനാഘോഷങ്ങളിൽ ബുർജ് ഖലീഫ പങ്ക് ചേർന്നത്.

ഇതിന്റെ ഭാഗമായി ബുർജ് ഖലീഫ അഞ്ച് ഒളിമ്പിക് വളയങ്ങളുടെ നിറങ്ങളണിഞ്ഞു.

Source: Dubai Media Office.

ദുബായ് സമൂഹത്തിൽ കായികമത്സരങ്ങൾക്കുള്ള പ്രാധാന്യം ഇത് എടുത്ത് കാണിക്കുന്നതായി ദുബായ് സെക്കന്റ് ഡെപ്യൂട്ടി റൂളറും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അഹ്മ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

Source: Dubai Media Office.

ഒളിമ്പിക് പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ട് പോകുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അദ്ദേഹം ആശംസ അറിയിച്ചു.