അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന കാമറൂൺ – സെർബിയ ഗ്രൂപ്പ് ജി മത്സരം ഇരുടീമുകളും മൂന്ന് ഗോൾ വീതം സ്‌കോർ ചെയ്ത് സമനിലയിൽ പിരിഞ്ഞു.
മത്സരത്തിന്റെ ഇരുപത്തൊമ്പതാം മിനിറ്റിൽ കാസ്റ്റല്ലേറ്റൊ കാമറൂണിനായി ആദ്യ ഗോൾ നേടി.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സെർബിയ രണ്ട് ഗോൾ സ്‌കോർ ചെയ്ത് മത്സരത്തിൽ ലീഡ് പിടിച്ചു. പാവ്‌ലോവിച് (45+1′), സാവിക് (45+3′) എന്നിവർ സെർബിയയ്ക്കായി സ്‌കോർ ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെർബിയ വീണ്ടും ലീഡ് ഉയർത്തി. അമ്പത്തിമൂന്നാം മിനിറ്റിൽ മിട്രോവിക്കാണ് സെർബിയയുടെ മൂന്നാം ഗോൾ സ്‌കോർ ചെയ്തത്.

എന്നാൽ ആക്രമണം ശക്തമാക്കിയ കാമറൂൺ മത്സരത്തിലേക്ക് തിരികെയെത്തുന്ന കാഴ്ചയാണ് അൽ ജനൗബ് സ്റ്റേഡിയം പിന്നീട് കണ്ടത്. മൂന്ന് മിനിറ്റിനിടയിൽ വിൻസെന്റ് അബൂബക്കർ (63′), ചൗപോ മോട്ടിങ്ങ് എന്നിവർ സ്‌കോർ ചെയ്ത ഗോളുകളിലൂടെ കാമറൂൺ സമനില പിടിച്ചു.