അബുദാബി: 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3.94 ശതമാനം വരെ വർധന അനുവദിച്ചതായി ADEK

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2023-2024 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവ് സൂചിക (ECI) ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപനം നടത്തി. 2023 ഏപ്രിൽ 11-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-2024 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 3.94 ശതമാനം വരെ വർധനവിന് അനുമതി നൽകിയിട്ടുണ്ട്. 2021-2022 അധ്യയന വർഷത്തെ പരിശോധനകളിൽ മികച്ച റാങ്ക് (outstanding) […]

Continue Reading

ദുബായ്: പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് പോലീസ്

എമിറേറ്റിലെ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകരുതെന്നും ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

ദുബായ്: സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി RTA

സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ നടപടികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്സിനേഷൻ, മെഡിക്കൽ പരിശോധനാ നടപടികൾ 2023 ഏപ്രിൽ 16, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മഴയെത്തുടർന്ന് അൽ അമീറത് – ഖുറയാത് റോഡിൽ പാറ ഇടിഞ്ഞ് വീണു; ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫെൻസ്

കനത്ത മഴയെത്തുടന്ന് മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16982 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16982 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading