സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ 2021 ഒക്ടോബർ 9-ന് വ്യക്തമാക്കി.

Continue Reading

സൗദി: ഒക്ടോബർ 10 മുതൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഇന്ന് (2021 ഒക്ടോബർ 10, ഞായറാഴ്ച്ച) രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

ബഹ്‌റൈൻ: ഒക്ടോബർ 10 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു

രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഷാർജ: PCR പരിശോധനകൾക്കായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റലിൽ പുതിയ സെൻട്രൽ ലാബ് ആരംഭിച്ചു

ഷാർജയിലെ അൽ സഹിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്പെഷ്യലൈസ്ഡ് ഫീൽഡ് ഹോസ്പിറ്റലിൽ PCR പരിശോധനകൾക്കും, രക്ത പരിശോധനകൾക്കുമായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഒരു പുതിയ ലാബ് പ്രവർത്തനമാരംഭിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരെ ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രദർശനങ്ങളുമായി റെഡ് ആരോസ്

എക്സ്പോ 2020 ദുബായ് വേദിയിലെത്തിയ സന്ദർശകർക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നത് നിർത്തലാക്കുമെന്ന് സൂചന

രാജ്യത്തെ പ്രവാസികൾക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് കുവൈറ്റ് ട്രാഫിക് അധികൃതർ ചർച്ചകൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ് എക്സ്പോ 2020: H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചു

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എക്സ്പോ 2020 വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ ഒക്ടോബർ 31 മുതൽ പൂർണ്ണമായും നേരിട്ടുള്ള അധ്യയനം ആരംഭിക്കും

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഒക്ടോബർ 31 മുതൽ എല്ലാ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

സൗദി: ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം

2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ ഉപയോഗിക്കുന്നവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ബാധകമാകുമെന്ന് സൗദി വ്യോമയാന അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഒക്ടോബർ 8 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഒക്ടോബർ 8 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading