സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം ജൂൺ 27 മുതൽ പ്രാബല്യത്തിൽ വന്നു

രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ 2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 1 മുതൽ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിനും, സാംസ്‌കാരിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Continue Reading

സൗദി: 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മാളുകളിലേക്കുള്ള പ്രവേശന നിയന്ത്രണം; പരിശോധനകൾക്കായി പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തി

2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി, കുവൈറ്റിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധനകൾക്കായി പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികർക്ക് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു.

Continue Reading

സൗദി: മൂന്ന് വർഷത്തിനിടയിൽ അഞ്ച് ദശലക്ഷത്തിലധികം അനധികൃത വിദേശികൾക്കെതിരെ നടപടികൾ എടുത്തതായി ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി പെർമിറ്റുകൾ കൃത്യമായി പുതുക്കാൻ പ്രവാസികളോട് നിർദ്ദേശം

രാജ്യത്തെ പ്രവാസികളോട് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ കൃത്യസമയത്ത് പുതുക്കാൻ സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂൺ 27 മുതൽ പുനരാരംഭിക്കും

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂൺ 27, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്നവർ രോഗബാധിതരാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം

വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും, അവർ സൗദിയിൽ വെച്ച് നടത്തുന്ന COVID-19 PCR ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്ന സാഹചര്യത്തിൽ 10 മുതൽ 14 ദിവസം വരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ യാത്രാ നിബന്ധനകളിലും, ക്വാറന്റീൻ നടപടികളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകളിലും, ക്വാറന്റീൻ നടപടികളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading