കുവൈറ്റ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ പുനരാരംഭിച്ചു; ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും

2021 മെയ് 18 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അനുമതി നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഓഗസ്റ്റ് 1 മുതൽ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ നിർബന്ധമാക്കുന്നു

2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി NCEMA

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി സിനോഫോം വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഖത്തർ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനായുള്ള റജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

Continue Reading

സൗദി: ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌ക്കിലേക്കുള്ള പ്രവേശനം എന്നിവ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് തുടരും

ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌ക്കിലേക്ക് പ്രാർത്ഥനകൾക്കായുള്ള പ്രവേശനം എന്നിവ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ നിലവിലെ തീരുമാനം തുടരുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ്: വാക്സിൻ കുത്തിവെപ്പെടുക്കാത്ത പൗരന്മാർക്ക് മെയ് 22 മുതൽ വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തുന്നു

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത പൗരന്മാർക്ക് മെയ് 22, ശനിയാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ദുബായ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു; വിനോദ പ്രവർത്തനങ്ങൾക്കും, സാമൂഹിക ചടങ്ങുകൾക്കും ഇളവുകൾ

എമിറേറ്റിലെ സാമൂഹിക ചടങ്ങുകളും, മറ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ മാറ്റങ്ങൾ വരുത്തിയതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണം

സൗദിയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർ, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ തങ്ങളുടെ കൈവശം 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള സ്വകാര്യ വസ്തുക്കളോ, ഉപഹാരങ്ങളോ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ആൾക്കൂട്ടം ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി; അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ആളുകൾ ഒത്ത് ചേരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികാരമുണ്ടെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

സൗദി: COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർ രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകും

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുമെന്ന് സൗദി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സ്ഥിരീകരിച്ചു.

Continue Reading