ബഹ്‌റൈൻ: റമദാനിലെ ആദ്യ ദിനം മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും; പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം

റമദാനിലെ ആദ്യ ദിനം മുതൽ രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കുമായി വിശ്വാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

സൗദി: 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മുൻ‌കൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രലയം അറിയിച്ചു

രാജ്യത്തെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾ കൂടാതെ COVID-19 വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സേവനകേന്ദ്രങ്ങളിൽ നിന്ന് വൈകുന്നേരങ്ങളിലുള്ള സേവനങ്ങൾ നിർത്തലാക്കുന്നു

2021 ഏപ്രിൽ 11 മുതൽ തങ്ങളുടെ സേവനകേന്ദ്രങ്ങളിൽ നിന്ന് ദിനവും വൈകീട്ടുള്ള പ്രവർത്തനസമയങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നത് താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്പ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) അറിയിച്ചു.

Continue Reading

ഖത്തർ: ഡെലിവറി മേഖലയിലെ ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിലെ ഡെലിവറി ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: റമദാൻ മാസത്തിൽ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: റമദാൻ മാസത്തിൽ സർക്കാർ മേഖലയിലെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് യു എ ഇ സർക്കാർ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഏപ്രിൽ 9 മുതൽ ദോഹ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 20% എന്ന രീതിയിൽ നിയന്ത്രിക്കും; വാരാന്ത്യങ്ങളിൽ സേവനങ്ങൾ നിർത്തലാക്കും

2021 ഏപ്രിൽ 9 മുതൽ ആഴ്ച്ച തോറും വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു.

Continue Reading

സൗദി: പെർമിറ്റുകൾ ഇല്ലാതെ എത്തുന്ന ഉംറ തീർത്ഥാടകർക്ക് 10000 റിയാൽ പിഴ ചുമത്താൻ തീരുമാനം

ഈ വർഷത്തെ റമദാനിൽ പ്രത്യേക പെർമിറ്റുകളില്ലാതെ ഉംറ അനുഷ്ഠിക്കുന്നതിനായി ശ്രമിക്കുന്ന തീർത്ഥാടകർക്കും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഏപ്രിൽ 11 മുതൽ ഹോസ്പിറ്റലുകളിൽ നിന്നുള്ള അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താത്കാലികമായി നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ ആശുപത്രികളിൽ അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താത്കാലികമായി നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 9 മുതൽ COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഒത്ത്ചേരലുകൾ വിലക്കി; ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

2021 ഏപ്രിൽ 9, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് കൂടുതൽ COVID-19 നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ ക്യാബിനറ്റ് വ്യക്തമാക്കി.

Continue Reading