അൽ ഐൻ: ഒക്ടോബർ 4, 5 തീയതികളിൽ വിദൂര വിദ്യാഭ്യാസ രീതി ഏർപ്പെടുത്താൻ തീരുമാനം

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്ന മോശം കാലാവസ്ഥ കണക്കിലെടുത്ത് അൽ ഐനിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ 4 തിങ്കളാഴ്ച്ചയും, ഒക്ടോബർ 5 ചൊവ്വാഴ്ച്ചയും വിദൂര വിദ്യാഭ്യാസ രീതിയിലുള്ള പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഖത്തർ: 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് COVID-19 പരിശോധന നടത്തുമെന്ന് മന്ത്രാലയം

രാജ്യത്ത് വാക്സിനെടുക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് ഈ ആഴ്ച്ച COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കി

രാജ്യത്തെ റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

ഷഹീൻ ചുഴലിക്കാറ്റ്: യു എ ഇയിലെ ബീച്ചുകൾ, താഴ്‌ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കിയതായി NCEMA

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബീച്ചുകൾ, താഴ്‌വരകൾ, താഴ്‌ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ പരോക്ഷമായ സ്വാധീനം അനുഭവപ്പെട്ടു തുടങ്ങിയതായി CAA

ഷഹീൻ ചുഴലിക്കാറ്റിന്റെ പരോക്ഷമായ സ്വാധീനം സൗത്ത് അൽ ശർഖിയ, മസ്കറ്റ് മുതലായ ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ ഒക്ടോബർ 3, 4 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2021 ഒക്ടോബർ 3, 4 തീയതികളിൽ പൊതു അവധിയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധം

രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകും

2021 ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading