സൗദി: വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയവരായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

COVID-19 വാക്സിനെടുക്കുന്നതിൽ നിന്ന് ഔദ്യോഗികമായി ഇളവ് നേടിയിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയ വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കണക്കാക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി.

Continue Reading

കുവൈറ്റ്: മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യതയുള്ള മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്ന തീരുമാനത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്നവർക്ക് പ്രവേശനം സൗജന്യം

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്‌ലേഷൻ കമ്മീഷൻ അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്ക് ഇതിനായുള്ള പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിപ്പ് നൽകി.

Continue Reading

COVID-19: ജി സി സി രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് കുവൈറ്റിൽ രേഖപ്പെടുത്തി

ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന COVID-19 രോഗമുക്തി നിരക്ക് കുവൈറ്റിൽ രേഖപ്പെടുത്തിയതായി ജി സി സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ചൂണ്ടിക്കാട്ടി.

Continue Reading

2021 ഒക്ടോബറോടെ 120-ൽ പരം നഗരങ്ങളിലേക്കുള്ള വിമാനയാത്രകളുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് IATA ട്രാവൽ പാസ് നടപ്പിലാക്കും

ആറ് വൻകരകളിലെയും നഗരങ്ങളിലേക്ക് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസ് ആദ്യമായി നടപ്പിലാക്കിയ ആദ്യ എയർലൈനായി എമിറേറ്റ്സ് മാറിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള കൂടുതൽ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്നിക് V എന്നീ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് ഏഴ് മേഖലകളിൽ അനുമതി നൽകി

രാജ്യത്തെ ഏഴ് തൊഴിൽമേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading