ബഹ്‌റൈൻ: വിദ്യാലയങ്ങളിൽ 81 ശതമാനം ഹാജർ രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം

2021-2022 അധ്യയന വർഷത്തെ ആദ്യ പ്രവർത്തി ദിനത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിൽ 81 ശതമാനം വിദ്യാർത്ഥികൾ നേരിട്ട് ഹാജരായതായി ബഹ്‌റൈൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മജീദ് ബിൻ അൽ നുഐമി വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു

രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

ബഹ്‌റൈൻ: കോവിഷീൽഡ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അനുമതി

രാജ്യത്ത് ആസ്ട്രസെനെക (കോവിഷീൽഡ്) COVID-19 വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ സെപ്റ്റംബർ 8 മുതൽ പുനരാരംഭിക്കും

രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: 2021-2022 സ്പോർട്സ് സീസൺ മുതൽ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം

2021-2022 സ്പോർട്സ് സീസണിന്റെ ആരംഭം മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഖത്തർ: സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഉദ്‌ഘാടനം ചെയ്തു

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി 2021 സെപ്റ്റംബർ 6-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാണെന്ന് അധികൃതർ വ്യക്തമാക്കി

രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതവും, വളരെക്കുറച്ച് സമയം മാത്രം ആവശ്യമായി വരുന്നതാണെന്നും ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് അറിയിച്ചു.

Continue Reading

സാധുതയുള്ള വിസകളിലുള്ള ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി

റെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിക്കുമെന്ന് DGCA

രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

അബുദാബി: SEHA ആരോഗ്യ കേന്ദ്രങ്ങളിൽ അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള തീരുമാനം താത്കാലികമായി പിൻവലിച്ചു

തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അറിയിച്ച തീരുമാനം താത്കാലികമായി പിൻവലിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading