ഒമാൻ: വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനം താത്കാലികമായി നിർത്തലാക്കുന്നു; സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

രാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: ഹറമൈൻ റെയിൽവേ സർവീസുകൾ പുനരാരംഭിച്ചു; സർവീസുകൾ കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങളോടെ

ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിച്ചു.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി പോസ്റ്റ് പ്രത്യേക അറബിക് കലിഗ്രഫി സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഖത്തർ: QNCC വാക്സിനേഷൻ കേന്ദ്രത്തിലെ ജനത്തിരക്ക് അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിൽ അനുഭവപ്പെടുന്ന വലിയ രീതിയിലുള്ള ജനത്തിരക്ക് അനുവദിക്കില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 40 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 50-ൽ നിന്ന് 40 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹറമൈൻ റെയിൽവേ സേവനങ്ങൾ ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും; ചടങ്ങിൽ മക്ക ഗവർണർ പങ്കെടുക്കും

2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുന്ന ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ ആദ്യ ട്രിപ്പ് ഉദ്‌ഘാടനം മക്ക ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസൽ നിർവഹിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 നിയമലംഘനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നു

രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിയമങ്ങളിലെ വീഴ്ചകൾക്കെതിരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ പരിശോധനകളും, നടപടികളും കർശനമാക്കി.

Continue Reading

സൗദി അറേബ്യ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പ്രവണത രോഗവ്യാപനം രൂക്ഷമാക്കുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തുടരുന്ന അവഗണനയും, അശ്രദ്ധയും രോഗവ്യാപനം രൂക്ഷമാക്കുന്നതിന് കാരണമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

ഖത്തർ: അടിയന്തിര ഘട്ടങ്ങളിലൊഴികെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading