രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 5, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 3-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
⚠️بمشيئة الله، استمرار هطول الأمطار الرعدية ⛈️ على بعض مناطق المملكة، من بعد غدٍ #السبت حتى يوم #الأربعاء المقبل.
— المركز الوطني للأرصاد (NCM) (@NCMKSA) September 3, 2026
الظواهر الجوية المصاحبة:
💨 رياح هابطة
🧊 تساقط البَرَد
🌊 ارتفاع الأمواج
🌧️ جريان السيول
لمزيد من التفاصيل ⬇️:https://t.co/J6imCf09NM#نحيطكم_بأجوائكم pic.twitter.com/vDEKH7n50i
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 സെപ്റ്റംബർ 5, ശനിയാഴ്ച മുതൽ സെപ്റ്റംബർ 9, ബുധനാഴ്ച വരെ വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ ജസാൻ, അസീർ, അൽ-ബഹ മേഖലകളിലും, മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. ജസാൻ, അസീർ മേഖലകളുടെ ചില ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം നജ്‌റാൻ മേഖലയിലും റിയാദിന്റെ തെക്കൻ ഭാഗങ്ങളിലും കിഴക്കൻ മേഖലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനിടയുണ്ട്. ഈ കാലയളവിൽ വിവിധ മേഖലകളിൽ ശക്തമായ കാറ്റ്, പൊടിക്കാറ്റ്, ഇടിയോട് കൂടിയ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും, കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

