100 റിയാലിന്റെ ഒരു പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 11-നാണ് ഒമാൻ സെൻട്രൽ ബാങ്ക് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
تنبيه من #البنك_المركزي_العماني حول المعلومات المتداولة المغلوطة عن إصدار ورقة نقدية جديدة من العملة الوطنية | ⚠️ pic.twitter.com/asJRyiZGsZ
— البنك المركزي العماني (@CentralBank_OM) August 11, 2025
സാമൂഹിക മാധ്യമങ്ങളിലും, ഓൺലൈൻ സംവിധാനങ്ങളിലും പ്രചരിക്കുന്ന ഇത് സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
100 ബൈസ, അര റിയാൽ, 1 റിയാൽ, 5 റിയാൽ, 10 റിയാൽ, 20 റിയാൽ, 50 റിയാൽ എന്നിവയാണ് നിലവിൽ ഒമാനിൽ പ്രചാരത്തിലുള്ള സാധുതയുള്ള ബാങ്ക് നോട്ടുകളെന്ന് സെൻട്രൽ ബാങ്ക് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പങ്ക് വെക്കാനും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാനും സെൻട്രൽ ബാങ്ക് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

