തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 9-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تقمص صفة الجهات الرسمية، إحدى الوسائل التي يتقنها المحتالون فاحذر منها | ⚠️#معًا_لأمان_مالي_خليجي pic.twitter.com/9yOphnzPNc
— البنك المركزي العماني (@CentralBank_OM) October 9, 2025
സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരായി ചമഞ്ഞ് ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന വ്യാജ ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും, അപരിചിതരുമായി ബാങ്ക് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ പങ്ക് വെക്കരുതെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യ ബാങ്കിങ് വിവരങ്ങൾ തട്ടിയെടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ട് നമ്പറുകൾ, പാസ്സ്വേർഡുകൾ, ഓടിപി വിവരങ്ങൾ തുടങ്ങിയവ ഫോൺ കോളുകളിലൂടെയോ, സന്ദേശങ്ങളിലൂടെയോ, ഇമെയിലുകളിലൂടെയോ ആവശ്യപ്പെടാറില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.

