ഒമാൻ: ഓഗസ്റ്റ് 20 വരെ പൊടിക്കാറ്റിന് സാധ്യത

GCC News

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ഓഗസ്റ്റ് 18-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

അൽ വുസ്ത, ദോഫാർ, അൽ ദാഖിലിയ മുതലായ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലാണ് 2022 ഓഗസ്റ്റ് 19, 20 തീയതികളിൽ മണൽക്കാറ്റിന് സാധ്യതയുള്ളത്. ഈ പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

25 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള തെക്ക്പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം മൂലമാണ് ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, മണൽക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.