ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നു

Qatar

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് ഓഗസ്റ്റ് 20 വരെ താത്കാലികമായി അടയ്ക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 18-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2022 ഓഗസ്റ്റ് 19, വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിമുതൽ 2022 ഓഗസ്റ്റ് 20, ശനിയാഴ്ച രാവിലെ 6 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം.

Source: Qatar MoI.

ഈ കാലയളവിൽ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മേലെ നൽകിയിട്ടുള്ള മാപ്പിലെ മറ്റു റോഡുകൾ ഉപയോഗിക്കാവുന്നതാണ്.