പതിമൂന്നാമത് ഫ്ലാഗ് ഗാർഡൻ ആരംഭിച്ചതായി ബ്രാൻഡ് ദുബായ് അറിയിച്ചു. 2026 നവംബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
As part of Dubai’s ‘National Month’ celebrations, Brand Dubai, the creative arm of the Government of Dubai Media Office, announces the launch of the 13th edition of Flag Garden, which features 10,000 UAE flags arranged to form a large-scale portrait of Mohammed bin Rashid. The installation spans 5,400 square metres on Jumeirah Beach in Umm Suqeim 2. @BrandDubai
— Dubai Media Office (@DXBMediaOffice) November 9, 2026
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ സർഗ്ഗാത്മക വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ഫ്ലാഗ് ഗാർഡൻ ഒരുക്കുന്നത്.
യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ആദരമർപ്പിക്കുന്നതാണ് ഇത്തവണത്തെ ഫ്ലാഗ് ഗാർഡൻ. അദ്ദേഹത്തിന്റെ നേതൃപാടവത്തിനും മാനുഷിക പൈതൃകത്തിനുമുള്ള ആദരവാണിത്.

ദുബായിൽ നടക്കുന്ന ദേശീയ മാസാഘോഷങ്ങളുടെ ഭാഗമാണ് ‘ഫ്ലാഗ് ഗാർഡൻ’. സർക്കാർ, അർദ്ധ-സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ബ്രാൻഡ് ദുബായ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.

യു എ ഇ പതാകയെ ആദരിക്കുന്നതിനും, രാജ്യത്തിന്റെ രൂപീകരണ നാളുകൾ മുതൽ ഇന്നുവരെയുള്ള വളർച്ചാ യാത്രയെ ആഘോഷിക്കുന്നതിനുമായി പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും ഒന്നിപ്പിക്കാൻ ഈ ആഘോഷം സഹായിക്കുന്നു.

രാഷ്ട്രപിതാക്കന്മാരുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, അവസരങ്ങളും നേട്ടങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കുന്ന യു എ ഇ നേതൃത്വത്തിനുള്ള ആദരവ് കൂടിയാണിത്.

യു എ ഇയുടെ 10,000 പതാകകൾ ഉപയോഗിച്ച് മുഹമ്മദ് ബിൻ റാഷിദിന്റെ വലിയൊരു ചിത്രം രൂപപ്പെടുത്തിയിരിക്കുന്ന രീതിയിലാണ് ഈ പ്രദർശനം. ഉം സുഖൈം 2-ലെ ജുമൈറ ബീച്ചിൽ, 5,400 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ദേശീയ പതാകയുടെ പ്രതീകാത്മകതയെയും, രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള സേവനത്തെ തന്റെ കാഴ്ചപ്പാടിന്റെയും നേതൃത്വത്തിന്റെയും കാതലായി കണ്ട ഒരു നേതാവിനുള്ള ആദരവിനെയും ഒന്നിപ്പിക്കുന്നതാണ് ഈ കലാവിഷ്കാരം. ഫ്ലാഗ് ഗാർഡൻ, 2027 ജനുവരി 10 വരെ സന്ദർശകർക്കായി തുറന്നിരിക്കുന്നതാണ്.
WAM

