കൊക്കക്കോള അരീനയെയും ദുബായ് മാൾ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കാൽനടയാത്രികർക്കുള്ള ഒരു പുതിയ പാലം ഇന്ന് (2026 നവംബർ 10, ചൊവാഴ്ച) തുറന്ന് കൊടുക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. 2026 നവംബർ 9-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
تفتتح #هيئة_الطرق_و_المواصلات غداً الثلاثاء جسراً جديداً للمشاة بطول 110 أمتار، نفّذته مِراس، التابعة لدبي القابضة للعقارات، ليوفّر رابطاً مباشراً بين محطة مترو برج خليفة/دبي مول وكوكاكولا أرينا في سيتي ووك. ويأتي المشروع ضمن جهود الهيئة لتطوير مرافق المشاة وتعزيز سلامتهم، وتسهيل وصول السكان والزوار إلى أبرز الوجهات الحيوية والترفيهية، بما يسهم في تحسين جودة الحياة وتوفير بيئة حضرية تدعم التنقّل الآمن والمستدام.
— RTA (@rta_dubai) November 9, 2026
കാൽനടയാത്രികർക്ക് ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷനിൽ നിന്ന് സിറ്റി വാക്കിലെ കൊക്കക്കോള അരീനയിലേക്ക് എളുപ്പത്തിൽ നടന്നെത്തുന്നതിന് ഈ പാലം സഹായകമാകുന്നതാണ്. മണിക്കൂറിൽ ഏതാണ്ട് 10000 പേർക്ക് ഈ പാലത്തിലൂടെ സഞ്ചരിക്കാനാകുന്നതാണ്.

110 മീറ്റർ നീളമുള്ള ഈ കാൽനടപ്പാലം ദുബായ് ഹോൾഡിംഗ് റിയൽ എസ്റ്റേറ്റിന്റെ ഭാഗമായ മെറാസാണ് നിർമ്മിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രധാന പ്രദേശങ്ങളും വിനോദസഞ്ചാര-വിനോദ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി RTA നടപ്പിലാക്കുന്ന ഗതാഗത മെച്ചപ്പെടുത്തൽ പദ്ധതികളുടെ ഭാഗമാണ് ഈ പാലം.
Cover Image: Dubai RTA.

